കാസർകോട് : അക്ഷയ കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകണമെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. സർക്കാർ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാനും സാങ്കേതിക അറിവില്ലാത്തവർ കോവിഡ് വാക്സിനേഷൻ രജിസ്റ്റർചെയ്യാനും ആശ്രയിക്കുന്നത് അക്ഷയ കേന്ദ്രങ്ങളെയാണ്. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കേണ്ട സമയത്ത് അക്ഷയ കേന്ദ്രങ്ങൾ തുറക്കാത്തത് വിദ്യാർഥികൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.