കാസർകോട് : സ്വകാര്യ മേഖലയിലെ വിവിധ അവസരങ്ങളിലേക്ക് ജില്ലാ എംപ്ലോയ്‌ബിലിറ്റി സെന്ററിൽ മാർച്ച് രണ്ടിന് 10 മണിക്ക് അഭിമുഖം നടക്കും. റിപ്പോർട്ടർ, ഗ്രാഫിക് ഡിസൈനർ, ഓഫീസ് അസിസ്റ്റന്റ്, വീഡിയോ എഡിറ്റർ, ടെലികോളർ, സ്‌ക്രിപ്റ്റ് റൈറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ജേണലിസം കോഴ്‌സ് കഴിഞ്ഞവർക്ക് റിപ്പോർട്ടർ തസ്തികയിലേക്കും പ്ലസ്‌ടുവിൽ കുറയാത്ത യോഗ്യതയുള്ളവർക്ക് ഓഫീസ് അസിസ്റ്റന്റ്, ടെലികോളർ തസ്തികയിലേക്കും അപേക്ഷിക്കാം.

ഗ്രാഫിക് ഡിസൈനർ, വീഡിയോ എഡിറ്റർ, സ്‌ക്രിപ്റ്റ് റൈറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോഴ്‌സ് കഴിഞ്ഞവരായിരിക്കണം. ഫോൺ: 9207155700.