തൃക്കരിപ്പൂർ : തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 700 രൂപയായി വർധിപ്പിക്കണമെന്ന് എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി.) തൃക്കരിപ്പൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി വി.രാജൻ ഉദ്ഘാടനംചെയ്തു. കെ.വി.വീണ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ മാണിയാട്ട്, വി.വി.സുനിത, പി.പി.ശ്രീധരൻ, കെ.പ്രമിത, ടി.വി.നളിനി, എം.ഗംഗാധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി.വീണ (പ്രസി.), എ.രോഹിണി (വൈ. പ്രസി.), എം.ഗംഗാധരൻ (സെക്ര.), കെ.ശേഖരൻ (ജോ.സെക്ര.).