പിലിക്കോട് : ഫ്രൻറ്‌സ് ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ്, വായനശാല ആൻഡ് ഗ്രന്ഥാലയം ഓഡിറ്റോറിയം എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി അധ്യക്ഷയായിരുന്നു. എം.വിനോദ് കുമാർ, എം.രാജേഷ്‌കുമാർ, ടി.വി.ഗോവിന്ദൻ, എം.വി.കോമൻ നമ്പ്യാർ, ടി.വി.ജയചന്ദ്രൻ, ടി.വി.ശ്രീധരൻ, കെ.പ്രഭാകരൻ, വി.എം.കുമാർ, പി.പി.കുമാരൻ എന്നിവർ സംബന്ധിച്ചു.