കരിന്തളം : റബ്ബർ ഉത്പാദക സംഘത്തിനുവേണ്ടി കരിന്തളത്ത് നിർമിച്ച ഓഫീസ് കെട്ടിടം ഇന്ന്‌ 2.30-ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉദ്ഘാടനംചെയ്യും. കാർഷിക വസ്തുക്കളുടെ വിൽപ്പനയും റബർ ഷീറ്റ് സംഭരണ ഉദ്ഘാടനവും കാഞ്ഞങ്ങട് റബ്ബർ ബോർഡ് ഡെവലപ്‌മെൻറ് ഓഫീസർ പി.പി. പ്രേമലത നിർവഹിക്കും. സംഘം പരിധിയിലെ മികച്ച റബ്ബർ കർഷകനെയും ടാപ്പറെയും കരിന്തളം ബാങ്ക് പ്രസിഡൻറ് കെ.ലക്ഷ്മണൻ ആദരിക്കും.