തൃക്കരിപ്പൂർ : കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റിയുടെ തണൽ സഹായനിധിയുടെ ഉദ്ഘാടനംചെയ്തു.

വാട്ടർ അതോറിറ്റിയിൽ ജീവനക്കാരനായിരിക്കേ മരിച്ച തൃക്കരിപ്പൂർ തടിയൻകൊവ്വലിലെ പ്രമോദിന്റെ കുടുംബത്തിന് എം.രാജഗോപാലൻ എം.എൽ.എ. സാമ്പത്തിക സഹായം കൈമാറി. പ്രമോദിന്റെ പിതാവ് കുഞ്ഞിക്കണ്ണൻ തുക ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് കെ.വിനോദ് അധ്യക്ഷനായി.

ജില്ലാ സെക്രട്ടറി എ.സുധാകരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞിക്കണ്ണൻ, ടി.രാജലക്ഷ്മി, യൂണിയൻ കാഞ്ഞങ്ങാട് ബ്രാഞ്ച് സെക്രട്ടറി കെ.രാഘവൻ, എസ.ഗോവിന്ദരാജ്, ബി.വി. പ്രിയേഷ്, സുജിത് എന്നിവർ സംസാരിച്ചു