പെരിയ : കേന്ദ്ര സർവകലാശാല തിരുവല്ല നിയമപഠനവിഭാഗം പ്രഥമ ദേശീയ മൂട്ട് കോർട്ട് മത്സരം സംഘടിപ്പിച്ചു.

കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ പ്രൊഫ. കെ.സി.സണ്ണി ഉദ്ഘാടനം ചെയ്തു.

രജിസ്ട്രാർ ഇൻ ചാർജ്‌ ഡോ. രാജേന്ദ്ര പിലാങ്കട്ട അധ്യക്ഷനായി. ഡീൻ അക്കാദമിക് പ്രൊഫ. കെ.പി.സുരേഷ്, നിയമപഠന വിഭാഗം മേധാവി ഡോ. കെ.ഐ. ജയശങ്കർ, ഡോ. ജെ.ഗിരീഷ് കുമാർ, ഡോ. എസ്.മീര എന്നിവർ സംസാരിച്ചു.

മത്സരത്തിന്റെ വിവിധ റൗണ്ടുകൾ 23 മുതൽ 25 വരെ ഓൺലൈനിൽ നടക്കും. 25-ന് നടക്കുന്ന സമാപനസമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്‌ ഉദ്ഘാടനം ചെയ്യും.