പെരിയ : കേന്ദ്ര സർവകലാശാല സെന്റർ ഫോർ വിമെൻസ് സ്റ്റഡീസ് ദേശീയ വനിതാ കമ്മിഷന്റെ സഹകരണത്തോടെ 'സ്ത്രീകളുടെ പോഷണനിലവാരം എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു' എന്ന വിഷയത്തിൽ 27, 28 തീയതികളിൽ വെബിനാർ നടത്തും. 27-ന് വൈസ് ചാൻസലർ പ്രൊഫ. എച്ച്.വെങ്കടേശ്വരലു ഉദ്ഘാടനംചെയ്യും. മൈസൂരു സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പദ്മശ്രീ ഡോ. വി.പ്രകാശ്, ഡോ. രജ്നി ചോപ്ര എന്നിവർ സംസാരിക്കും.

28-ന് സമാപന സമ്മേളനത്തിൽ രജിസ്ട്രാർ ഇൻ ചാർജ് ഡോ. രാജേന്ദ്ര പിലാങ്കട്ട, പ്രൊഫ. ഡോ. സി.ടി.അനിത ഡോ. എ.ലക്ഷ്മയ്യ എന്നിവർ സംസാരിക്കും.