കാസർകോട് : കാസർകോട് ടൗൺ ബ്രാഞ്ച് അംഗമായ ജനാർദനന്റെ നിര്യാണത്തിൽ സി.പി.ഐ. കസർകോട് മണ്ഡലം കമ്മറ്റി അനുശോചിച്ചു. സി.പി.ഐ. വയലാംകുഴി ബ്രാഞ്ച് യോഗവും അനുശോചിച്ചു. സന്തോഷ് മൈലൂല അധ്യക്ഷനായിരുന്നു. സംസ്ഥാന കൗൺസിലംഗം ടി.കൃഷ്ണൻ, ലോക്കൽ സെക്രട്ടറി നാരായണൻ മൈലൂല, അനിതാരാജ്, ബ്രാഞ്ച് സെക്രട്ടറി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

കാസർകോട് : ആദ്യകാല സി.പി.ഐ. നേതാവ് കെ.ജനാർദനന്റെ നിര്യാണത്തിൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, മണ്ഡലം സെക്രട്ടറി കെ.കുഞ്ഞിരാമൻ എന്നിവർ അനുശോചിച്ചു. എ.ഐ.ടി.യു.സി.ക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് ടി.കൃഷ്ണൻ, സി.പി.ഐ. കാസർകോട് മണ്ഡലം കമ്മിറ്റിക്കുവേണ്ടി ബിജു ഉണ്ണിത്താൻ, ബ്രാഞ്ചിനു വേണ്ടി കെ.ടി.കിഷോർ, എ.ഐ.വൈ.എഫിനുവേണ്ടി സുനിൽകുമാർ കാസർകോട് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.