മഞ്ചേശ്വരം : മഞ്ചേശ്വരം തുമിനാട് വാർഡിൽനിന്ന് മുഷ്‌റത്ത് ജഹാന് ഇത് മൂന്നാം അങ്കം.
2010-ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 98 വോട്ടിന് ജയിച്ചാണ് യു.ഡി.എഫ്. സ്ഥാനാർഥി മുഷ്‌റത്ത് പഞ്ചായത്ത് ഭരണസമിതിയിൽ ആദ്യമായി എത്തിയത്. അവസാന മൂന്നുവർഷം പഞ്ചായത്ത് പ്രസിഡന്റുമായി അവർ.
2015-ൽ വാർഡ് ജനറൽ ആയെങ്കിലും ജനങ്ങളും മുസ്‌ലിം ലീഗും മുഷ്‌റത്തിനെ വീണ്ടും മത്സരിപ്പിച്ചു. 280 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഇക്കുറിയും സ്ഥാനാർഥിയാക്കാൻ മുഷ്‌റത്ത് അല്ലാതെ വേറൊരാളെ പാർട്ടി നോക്കിയില്ല. ചെറിയ സാമൂഹിക സേവനത്തിലൂടെയാണ് താൻ പൊതുരംഗത്തെത്തിയതെന്ന് മുഷ്‌റത്ത് പറയുന്നു.
ഇക്കുറിയും വാർഡ് തന്നെ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അവർ.
എൻ.ഡി.എ.യുടെ മോഹിനി പദ്മനാഭ, എൽ.ഡി.എഫ്. സ്വതന്ത്ര അനീഷ എന്നിവരാണ് വാർഡിലെ മറ്റുള്ള പ്രധാന സ്ഥാനാർഥികൾ.