ചെറുവത്തൂർ : ചെറുവത്തൂർ റെയിൽവേ സ്റ്റേഷന്‌ സമീപം തീവണ്ടിയുടെ ബോഗികൾക്കിടയിൽ കുടുങ്ങി മയിൽ ചത്തു. വ്യാഴാഴ്ച രാത്രി 7.10-ന് മാവേലി എക്‌സ്‌പ്രസിന്റെ ബോഗികൾക്കിടയിലാണ് മയിൽ കുടുങ്ങിയത്.

എൻജിൻ ഡ്രൈവർ അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ മാസ്റ്റർ എമർജൻസി പവർ ബ്ലോക്ക് ചെയ്തു. പവർ ഹൗസ് ഇലക്ട്രിക്കൽ ജീവനക്കാരുൾപ്പെടെയെത്തി മയിലിന്റെ മൃതദേഹം പുറത്തെടുത്തു. അരമണിക്കൂർ ഗതാഗതം തടസ്സപ്പട്ടു.