ചെറുവത്തൂർ : ജെ.സി. ഡാനിയേൽ ഫൗണ്ടേഷന്റെ ഈ വർഷത്തെ ജെ.സി.ഡാനിയേൽ എക്സലൻസി അവാർഡ് മൽഹാറിന്. 25,000 രൂപയും ഫലകവുമാണ് അവാർഡ്. 27-ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന ഡാനിയേൽ അനുസ്മരണച്ചടങ്ങിൽ അവാർഡ് സമ്മാനിക്കും. മൂന്നുവയസ്സ് മുതൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചുവരുന്ന മൽഹാർ നെല്ലിക്കാൽ സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്.

ഏതുപാട്ടിന്റെയും സ്വരസ്ഥാനം ഞൊടിയിടയിൽ പറയാനുള്ള കഴിവ് മൽഹാറിന്റെ പ്രത്യേകതയാണ്. പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രം ജീവനക്കാരൻ അരവഞ്ചാൽ കണ്ണംവള്ളി മഠത്തിൽ കെ.എം.മഹേഷ്‌കുമാറിന്റെയും മുഴക്കോത്തെ പി.ഐശ്വര്യയുടെയും മകനാണ്. സഹോദരി: മഴ.