പെരിയ : മൂന്നാംകടവിൽ വീണ്ടും അപകടം. കുണ്ടംകുഴിയിൽനിന്ന് പെരിയ ഭാഗത്തേക്ക് ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ലോറി മൂന്നാംകടവിലെ കയറ്റത്തിലെ വളവിൽ മറിഞ്ഞു. ഡ്രൈവറടക്കം മൂന്ന് പേരുണ്ടായിരുന്ന ലോറിയിലെ ആർക്കും പരിക്കില്ല. ഡ്രൈവർ പെർളടുക്കയിലെ ഉണ്ണി, തൊഴിലാളികളായ കല്ലടക്കുറ്റിയിലെ സുബൈർ, മനോജ് എന്നിവരാണ് പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടത്.