ചെറുവത്തൂർ : കോവിഡ് പ്രതിരോധമരുന്ന് കുത്തിവെപ്പിന് മുൻഗണനാ ക്രമമനുസരിച്ച് പരിഗണിക്കേണ്ട സഹകരണ സംഘം ജീവനക്കാരെ അവഗണിക്കുന്നതായി കേരളാ കോ ഓപ്പറേറ്റീവ് എംപ്ലായീസ് ഫ്രണ്ട് ആരോപിച്ചു.

ആരോഗ്യപ്രവർത്തകരും പോലീസും കഴിഞ്ഞാൽ മുൻഗണന നൽകേണ്ട വിഭാഗമാണ് സഹകരണ സംഘം ജീവനക്കാർ.

മഹാമാരിക്കാലത്തും ഒരുദിവസംപോലും അടച്ചിടാതെ തുറന്ന് പ്രവർത്തിക്കുകയും വീടുകളിൽ ചെന്ന് ഇടപാട് നടത്താനും അവശ്യസാധനങ്ങളും മരുന്നുകളുമെത്തിക്കാനും പ്രതിബദ്ധത കാണിച്ചവരാണ് സംഘം ജീവനക്കാർ.

സഹകരണ സ്ഥാപനങ്ങളിലെ ഒട്ടനവധി ജീവനക്കാർ നിലവിൽ കോവിഡ് ബാധിതരാണ്.

ഈ സാഹചര്യത്തിൽ സഹകരണ സ്ഥാപനങ്ങളിലെ ഇടപാട് സമയം ബാങ്കുകളിലേതിന് സമാനമായി ക്രമീകരിക്കണമെന്നും വാക്സിൻ ലഭ്യമാക്കുന്ന കാര്യത്തിൽ മുൻഗണന നൽകണമെന്നും കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ഖജാൻജി പി.കെ. വിനയകുമാർ ആവശ്യപ്പെട്ടു.