പരപ്പ : കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പരപ്പയിലെ സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികൾ നഗരത്തിൽ സാനിറ്റൈസർ, മാസ്‌ക്, സോഷ്യൽ ഡിസ്റ്റൻസ് (എസ്.എം.എസ്.) സന്ദേശവുമായി പ്രചാരണം നടത്തി.

നഗരത്തിൽ കൈകഴുകൽകേന്ദ്രം സ്ഥാപിച്ചു. സി.പി.എം. ലോക്കൽ സെക്രട്ടറി എ.ആർ. രാജു ഉദ്ഘാടനം ചെയ്തു. വി.കെ. പവിത്രൻ, കെ. രതീഷ്, കെ. നാരായണൻ, എം.കെ. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.