ബന്തടുക്ക : കുറ്റിക്കോൽ പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പി.ജി. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ വിജയിച്ചവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായം 30. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്. അപേക്ഷ നവംബർ ഒന്നിനകം ലഭിക്കണം.

വെള്ളിക്കോത്ത് : അജാനൂർ പഞ്ചായത്ത് ഓഫീസിൽ ഒഴിവുള്ള പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അഭിമുഖം നവംബർ രണ്ടിന് രാവിലെ 11-ന് നടക്കും. ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഡി.സി.പി.)/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻ‍‍ഡ് ബിസിനസ് മാനേജ്മെന്റ്/അംഗീകൃത സർവകലാശാല ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുമാണ് യോഗ്യത. പ്രായപരിധി 2021 ജനുവരി ഒന്നിന് 18-നും 30-നും ഇടയിൽ. പട്ടികജാതി, പട്ടികവർഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ് ലഭിക്കും. ഫോൺ: 0467 2266386.