നീലേശ്വരം : ഹൊസ്ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ചായ്യോത്ത് ജി.എച്ച്.എസ്. സ്കൂൾ എസ്.പി.സി. യൂണിറ്റും ചേർന്ന് സ്കൂളിൽ നിയമ ബോധവത്കരണ ക്ലാസ് നടത്തി. ഭാരത് കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി. ചെയർമാൻ സി.സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്തു. പി.നാരായണൻ അധ്യക്ഷനായി. അഡ്വ. നസീമ ക്ലാസെടുത്തു. സി.എച്ച്.സുനന്ദ, ടി.വി.ജയരാജൻ എന്നിവർ സംസാരിച്ചു.