ഉദുമ : തച്ചങ്ങാട് കരുവാക്കോട് രാജരാജേശ്വരീക്ഷേത്ര ശ്രീകോവിൽ നിർമാണത്തിന് ഗർഭന്യാസം ചടങ്ങും കട്ടിള വെക്കലും നടന്നു. അരവത്ത് കെ.യു.ദാമോദര തന്ത്രിയും പദ്മനാഭതന്ത്രിയും കാർമികത്വം വഹിച്ചു. വ്യാഴാഴ്ച പുലർച്ചെ 4.10-നായിരുന്നു കട്ടിളവെക്കൽ ചടങ്ങ്. നിർമാണ കമ്മിറ്റി ചെയർമാൻ ശിവരാമൻ മേസ്ത്രി, കൃഷ്ണൻ പാലത്തിങ്കാൽ, ഗണേശൻ അവിട്ടം, ചിണ്ടൻ, ഗോപാലൻ, കണ്ണൻ കരുവാക്കോട്, അശോകൻ, പ്രകാശൻ, മാതൃസമതി പ്രസിഡന്റ് സാവിത്രി രാജീവൻ, സി.ഭാർഗവി എന്നിവർ നേതൃത്വം നൽകി.