ചെറുവത്തൂർ : ഐ.സി.ഡിഎസ്. വാർഷികാഘോഷ ഭാഗമായി അങ്കണവാടി ജീവനക്കാർ ചെറുവത്തൂർ പഞ്ചായത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ, അങ്കണവാടികളിലെ സേവനങ്ങൾ വിശദമാക്കുന്ന ചാർട്ടുകൾ, പ്രീ സ്കൂൾ ചാർട്ടുകൾ, വിവിധയിനം വിഭവങ്ങൾ എന്നിവയുടെ പ്രദർശനവും പൂക്കളവുമൊരുക്കി. പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പി.വി.രാഘവൻ അധ്യക്ഷനായി. സി.ഡി.ലൂസി, സി.വി.ഗിരീശൻ, പി.പദ്മിനി, എൽ.എച്ച്.ഐ. ഉഷ, കെ.സരിത, പി.കെ.രമ എന്നിവർ സംസാരിച്ചു.