പയ്യന്നൂർ : ലോട്ടറിക്കച്ചവടം നടത്തുന്ന സ്റ്റാളുകൾ ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും തുറക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജൻറ്‌സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ലോട്ടറി ടിക്കറ്റുകൾക്ക് നറുക്കെടുക്കുന്ന ദിവസവും സമയവും വരെ മാത്രമെ മൂല്യമുള്ളു എന്നതിനാൽ മറ്റ് സ്ഥാപനങ്ങൾ പോലെ പ്രവർത്തിക്കാൻ സാധിക്കില്ലന്നും യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ജിൻസ് മാത്യു അധ്യക്ഷത വഹിച്ചു. പി.ടി. അനിൽകുമാർ, പൂന്തോടൻ ബാലൻ, പി.വി. സജേഷ്, ചന്ദ്രൻ ഇരിട്ടി, കെ.പി. രാധാകൃഷ്ണൻ, ഒ.വി. പ്രഭാകരൻ, അനീഷ് ചക്കരക്കൽ, പി.ടി. ജോസഫ് എന്നിവർ പ്രസംഗിച്ചു.