നീലേശ്വരം : പടന്നക്കാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് എൻ.സി.സി. യൂണിറ്റ് വായനദിനം ആചരിച്ചു. കവയിത്രി ഫറീന കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. നന്ദകുമാർ കോറോത്ത് അധ്യക്ഷനായി. പി. ശ്രീലക്ഷ്മി, സി. വിസ്മയ, ശ്രീധ കെ. നമ്പ്യാർ, എ.വി. വൈശാഖ്, വൈഷ്ണവ് വിജയൻ, അശ്വിനി അശോക്, പി.പി. നവീൻ, ഹൃദ്യ മുരളി, ജീവന ബാലചന്ദ്രൻ, കെ. ദേവിക എന്നിവർ സംസാരിച്ചു. പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ അശ്വിനി അശോക്, ശ്രീധ കെ. നമ്പ്യാർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.