കൊടക്കാട് : തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പിലിക്കോട് ഗ്രാമപ്പഞ്ചായത്തിലെ പൊതുസ്ഥലങ്ങളും സാധ്യതയുള്ള സ്വകാര്യഭൂമിയും പരമാവധി വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് ഹരിതവത്‌കരിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കൊടക്കാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

പരിഷത്ത് ജില്ലാ സെക്രട്ടറി കെ. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. എം.വി.രാജേഷ് അധ്യക്ഷത വഹിച്ചു. സി.ശശികുമാർ, പ്രദീപ് കൊടക്കാട്, ഡോ. എം.വി.ഗംഗാധരൻ, എം.കെ.വിജയകുമാർ, കെ.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: എം.വി.രാജേഷ് (പ്രസി.), സി.ശശികുമാർ (സെക്ര.).

ശാസ്ത്രസാഹിത്യ പരിഷത്ത് തൃക്കരിപ്പൂർ യൂണിറ്റ് സമ്മേളനം പ്രദീപ്‌ കൊടക്കാട് ഉദ്ഘാടനം ചെയ്തു. പി.വി.ദേവരാജൻ അധ്യക്ഷത വഹിച്ചു. കെ.സുരേന്ദ്രൻ, എം.വി.സുകുമാരൻ, ആനന്ദ് പേക്കടം സംസാരിച്ചു.

ഭാരവാഹികൾ: പി.വി.ദേവരാജൻ (പ്രസി.), കെ.സുരേന്ദ്രൻ (സെക്ര.).