കാഞ്ഞങ്ങാട് : വ്യാപാരഭവനിൽ നടന്ന മെഗാക്യാമ്പിൽ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവച്ചത് 1602 പേർ. രാവിലെ മുതൽ നീണ്ട നിരയായിരുന്നു. ടോക്കൻ നൽകിയാണ് സംഘാടകർ ആളുകളെ നിയന്ത്രിച്ചത്. നഗരസഭാധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.അനീശൻ, കെ.വി.സരസ്വതി, അലി ആറങ്ങാടി, ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. കെ.വി.പ്രകാശ്, ഇമ്യൂണൈസേഷൻ നോഡൽ ഓഫീസർ ഡോ. വി.അഭിലാഷ്, റോട്ടറി അസി. ഗവർണർ ബി.മുകുന്ദ് പ്രഭു, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി.യൂസഫ് ഹാജി, കാഞ്ഞങ്ങാട് നെഹ്രു കോളേജ് എൻ.എസ്.എസ്. കോ ഓർഡിനേറ്റർ വി.വിജയകുമാർ, കാഞ്ഞങ്ങാട് പ്രസ്‌ഫോറം സെക്രട്ടറി ജോയ്‌ മാരൂർ, ടി.വി.മോഹനൻ, ഡോ. ടി കെ.മുഹമ്മദ് ആഷിഖ്, പബ്ലിക്‌ ഹെൽത്ത് നഴ്‌സ് എം.ദാക്ഷായണി, കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് ബി.ഗിരീഷ് നായക് എന്നിവർ സംബന്ധിച്ചു.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

അട്ടേങ്ങാനം : കോവിഡ് വ്യാപനം രണ്ടാംതരംഗം ശക്തമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കോടോം ബേളൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്ത്-വാർഡുതല-ജാഗ്രതാ-നിരീക്ഷണസമിതി യോഗം 22, 23 തീയതികളിൽ നടക്കും. 25-ന് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും ശുചീകരിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, വൈസ് പ്രസിഡന്റ് പി.ദാമോദരൻ, പഞ്ചായത്ത് സെക്രട്ടറി സനൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ജിഷ, അമ്പലത്തറ സ്റ്റേഷൻ എസ്.ഐ. മൈക്കിൾ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.