കാസർകോട് : 25-ന് ലോക മലമ്പനിദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസും ദേശീയാരോഗ്യ ദൗത്യവും ചേർന്ന് ജില്ലയിലെ പൊതുജനങ്ങൾക്കുവേണ്ടി മൊബൈൽ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു.

മലമ്പനിരോഗ പ്രതിരോധത്തിന്‌ പ്രാധാന്യം നൽകുന്ന ബോധവത്കരണ വീഡിയോ ആണ് തയ്യാറാക്കേണ്ടത്. കൃത്യമായ ആശയം ഉൾക്കൊള്ളുന്നതും വ്യക്തവും 30 സെക്കൻഡിൽ കുറയാത്തതും ഒരുമിനിറ്റിൽ കൂടാത്തതുമായ വീഡിയോ 30-ന് മുമ്പ് compmailmass@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കണം.