കാസർകോട് : കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കുമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ഡോ. ടിറ്റോ ജോസഫ് ആവശ്യപ്പെട്ടു. നിലവിലുള്ള ചികിത്സാസൗകര്യങ്ങളിൽ നിയമനം ഊർജിതമാക്കി വാക്സിനേഷനും ആർ.ടി.പി.സി.ആർ. പരിശോധനയും വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.