കാസർകോട് : പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് എൻ.പി.എസ്. എംപ്ലോയീസ് കളക്ടീവ് സംസ്ഥാന കമ്മിറ്റി നടത്തുന്ന പെൻഷൻ സംരക്ഷണയാത്ര ബുധനാഴ്ച തുടങ്ങും. കളക്ടറേറ്റ് പരിസരത്ത് സംസ്ഥാന സെക്രട്ടറി ഷാഹിദ് റഫീഖ് ഉദ്ഘാടനംചെയ്യും. സംസ്ഥാന പ്രസിഡന്റ് ലാസർ പണിക്കശ്ശേരിയുടെ നേതൃത്വത്തിലാണ് യാത്ര. ജില്ലാകേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം 28-ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ധർണയോടെ യാത്ര സമാപിക്കും. പങ്കാളിത്ത പെൻഷൻ ജീവനക്കാർ ഒപ്പുവെച്ച ഭീമഹർജി സർക്കാരിന് സമർപ്പിക്കും.