ബേഡഡുക്ക: എൽ.ഡി.എഫ്. സ്ഥാനാർഥി കെ.പി.സതീഷ്ചന്ദ്രൻ വോട്ടഭ്യർഥിച്ച് തിങ്കളാഴ്ച വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പര്യടനം നടത്തി.

മുന്നാട് പീപ്പിൾസ് കോളേജ്, മുന്നാട് സഹകരണ പരിശീലന കേന്ദ്രം, മുന്നാട് ദിഷണ അക്കാദമി, ദേളിയിലെ സഅദിയ കോളേജ്, സഅദിയ ഹയർ സെക്കൻഡറി സ്കൂൾ, സഅദിയ അറബിക് കോളേജ്, ആലിയ ഐ.ടി.ഐ., ചട്ടഞ്ചാൽ എം.ഐ.സി. കോളേജ്, ആലിയ സീനിയർ ഹയർ സെക്കൻഡറി സ്കൂൾ പരവനടുക്കം, ആലിയ ഐ.ടി.ഐ., അപ്സര സ്കൂൾ കോളിയടുക്കം, ഗവ. കോളേജ് കുണിയ, പെരിയ ഗവ. പോളിടെക്നിക്, പെരിയ ഡോ. അംബേദ്ക്കർ കോളേജ്, കുറ്റിക്കോൽ ഗവ. ഐ.ടി.ഐ., കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതിക്ഷേത്രം, കാനത്തൂർ നാൽവർ ദൈവസ്ഥാനം, ഇരിയണ്ണി ടൗൺ തുടങ്ങിയയിടങ്ങളിലായിരുന്നു പര്യടനം.