ചട്ടഞ്ചാൽ : സംഘടനാപ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ശാഖാ തലങ്ങളിൽ നേതൃത്വ പരിശീലന ക്യാമ്പ് നടത്താൻ എസ്.വൈ.എസ്. ചെമ്മനാട് പഞ്ചായത്ത് പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. ഉദുമ മേഖലാ പ്രസിഡന്റ് താജുദ്ദീൻ ചെമ്പിരിക്ക ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് അബ്ദുൽ ഖാദർ കുന്നിൽ അധ്യക്ഷതവഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി റഊഫ് ബായിക്കര, പഞ്ചായത് ജനറൽ സെക്രട്ടറി ഖാദർ കണ്ണമ്പള്ളി, അബ്ദുൾ ഖാദർ കളനാട്, ഹമീദ് കണ്ടത്തിൽ, അഹമ്മദ് മല്ലം, കെ.കെ.മുഹമ്മദ് കുഞ്ഞി, നാസർ നാലപ്പാട്, നൗഷാദ് മിഹ്റാജ്, സിബി ശരീഫ് കളനാട്, ശാഫി ദേളി, അബ്ദുൽ റഹിമാൻ കുഞ്ഞിപ്പ, മുഹമ്മദ് ബാരിക്കാട് എന്നിവർ സംസാരിച്ചു.