പടന്ന : തെക്കേക്കാട്ടിലെ കെ. ശ്യാമളയുടെ ചികിത്സയ്ക്കായി തെക്കേക്കാട് മുത്തപ്പൻ മടപ്പുരയുടെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായനിധി കുടുംബത്തിന് കൈമാറി.

പടന്നമുണ്ട്യ ദേവസ്വം ക്ഷേത്രത്തിലെ കെ.വി.സി. കണ്ണൻ വെളിച്ചപ്പാടൻ സഹായധനം നൽകി. മടപ്പുര സെക്രട്ടറി പി.പി. രവി, പ്രസിഡന്റ് കെ.വി. ചന്ദ്രൻ, ഖജാൻജി കെ.വി. തമ്പാൻ, എസ്.കെ. അനിൽകുമാർ, എ. ഗോപാലൻ, മാതൃസമിതി സെക്രട്ടറി വി.വി. പ്രസന്ന തുടങ്ങിയവർ സംബന്ധിച്ചു.