ഭീമനടി : ഞായറാഴ്ച വൈകിട്ട് മലയോരത്തുണ്ടായ കനത്ത കാറ്റിലും മഴയിലും വെസ്റ്റ് എളേരി പഞ്ചായത്തിലെ കുറുഞ്ചേരി കുരിശിങ്കൽ റോബിൻസന്റെ വീടിന് മുകളിൽ മരം വീണു. ആസ്ബസ്‌റ്റോസ് ഷീറ്റുകൾ തകർന്നു. 75000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

നീലേശ്വരം : കാര്യങ്കോട്ടെ പി.സരോജിനിയുടെ വീട് കാറ്റിലും മഴയിലും കവുങ്ങ് വീണ് തകർന്നു. അപകടം നടക്കുന്ന സമയത്ത് ഇവരുടെ മകൻ വി.വി.മധു, ഭാര്യ രുഗ്മ എന്നിവർ വിട്ടിനകത്തുണ്ടായിരുന്നു. ഇതിൽ രുഗ്മയ്ക്ക് തലയ്ക്ക് പരിക്ക് പറ്റിയതിനെത്തുടർന്ന് നീലേശ്വരം തേജസ്വനി ആസ്പത്രിയിൽ ചികിത്സ തേടി.