കാഞ്ഞങ്ങാട് : സമൂഹത്തെ നന്നായി ഇഷ്ടപ്പെടുന്നു എന്ന കാരണത്താൽ സമൂഹത്തിൽനിന്ന്‌ പുറന്തള്ളപ്പെട്ടവനാണ് വിദ്വാൻ പി. കേളുനായരെന്ന് കേരള സാഹിത്യ അക്കാദമി എക്‌സിക്യുട്ടീവ് അംഗം ഇ.പി. രാജഗോപാലൻ പറഞ്ഞു. വിദ്വാൻ പി. സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച കേളുനായർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതു സ്വീകാര്യത ആദർശമാക്കിയ ഒരാളല്ല കേളുനായർ. പൊതുസ്വീകാര്യതയ്ക്ക് വേണ്ട ശ്രമങ്ങൾ ശക്തമായി നടക്കുന്ന കാലത്താണ് കേളുനായരുടെ ഓർമകൾക്ക് പ്രസക്തി വർധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ. രാജേന്ദ്രൻ അധ്യക്ഷനായി. പി. സ്മാരക സമിതി ചെയർമാൻ സി.വി. സജീവൻ, സി.പി. ശുഭ, ഗോവിന്ദരാജ് എന്നിവർ സംസാരിച്ചു