ബേഡഡുക്ക : കോവിഡ്, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ നിയന്ത്രണ വിധേയമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടി ഊർജിതമാക്കുന്നതിനുള്ള നിർദേശം നൽകുന്നതിന് ബേഡഡുക്ക പഞ്ചായത്തിൽ പ്രത്യേകയോഗം നടക്കും.

ചൊവ്വാഴ്ച 11-ന് പഞ്ചായത്ത് ഓഫീസിലെ കോൺഫറൻസ് ഹാളിലാണ് യോഗം. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരാധനാലയം ഭാരവാഹികൾ, മോട്ടോർ തൊഴിലാളി യൂണിയൻ, ഓഡിറ്റോറിയം, യൂത്ത് കോ ഓർഡിനേഷൻ, വ്യാപാരി വ്യവസായി സംഘടന, ഹരിതകർമസേന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ എം.ധന്യ അറിയിച്ചു.