കാസർകോട് : മുസ്‌ലിം ലീഗ് കാസർകോട് മുനിസിപ്പൽ ഇരുപതാം വാർഡ് ഫോർട്ട്‌റോഡ് കമ്മിറ്റി ഇബ്രാഹിം ഫോർട്ട്‌ റോഡിന്റെ പേരിൽ പ്രാർഥനാ സദസ്സും റംസാൻ റിലീഫ് സംഗമവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് വസീം ഫോർട്ട്‌റോഡ് അധ്യക്ഷനായി. അബ്ദുൾ റഹ്‌മാൻ മുസ്‌ല്യാർ, കെ.എം.ബഷീർ, എ.എ.അസീസ്, അഷ്‌റഫ് എടനീർ, പി.വി.മുഹമ്മദ് കുഞ്ഞി, മൊയ്തീൻ കോളിക്കര, കെ.ഇ.ഇബ്രാഹിം, എ.എ.ശംസു, എ.എം.അഷ്ഫാഖ് എന്നിവർ സംസാരിച്ചു.