പൊയിനാച്ചി : പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ബാര ഗവ. ഹൈസ്കൂളിന് കെട്ടിടനിർമാണം തുടങ്ങി. ആറ് ക്ലാസ് മുറികളടങ്ങിയ കെട്ടിടമാണ് നിർമിക്കുന്നത്. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. ശിലാസ്ഥാപനം നടത്തി. ഉദുമ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.ലക്ഷ്മി അധ്യക്ഷയായിരുന്നു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സൈനബ അബൂബക്കർ, കെ.സന്തോഷ് കുമാർ, രാമകൃഷ്ണൻ പള്ളിത്തട്ട, സജിത അരവിന്ദൻ, പ്രഥമാധ്യാപകൻ പി.ബാലകൃഷ്ണൻ, വി.ഗംഗാധരൻ, ഉണ്ണിക്കൃഷ്ണൻ, എം.പ്രസന്ന എന്നിവർ സംസാരിച്ചു