ചെറുവത്തൂർ : സഹകരണ ബാങ്കുകളുടെ അധിപൻമാരായിരിക്കുന്ന ചില രാഷ്ട്രീയക്കാർ സഹകരണമേഖലയെ അഴിമതിയുടെ കൂത്തരങ്ങാക്കിയെന്നും സഹകാരികൾ ഇതിൽ നിരാശരാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു.

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്‌ ജില്ലാ സമ്മേളനം ചെറുവത്തൂരിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖല കാറും കോളും നിറഞ്ഞതായി മാറി. കേരള ബാങ്ക് എന്ന സംവിധാനം കടലാസ് ബാങ്കായി മാറിയെന്നും എം.പി. ആരോപിച്ചു. . ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ്കുമാർ അധ്യക്ഷനായിരുന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുങ്ങപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.ശശി, ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് വി.കൃഷ്ണൻ, എ.കെ.ശശാങ്കൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.രാജു ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനം ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനംചെയ്തു.

ജെയ്‌സൺ തോമസ് അധ്യക്ഷനായിരുന്നു. പി.കെ.വിനയകുമാർ ഉപഹാരസമർപ്പണം നടത്തി. സംസ്ഥാന സെക്രട്ടറി എൻ.സുഭാഷ്‌കുമാർ, പി.വിനോദ്കുമാർ, പി.കെ.പ്രകാശ് കുമാർ, കെ.ജോസ്‌പ്രകാശ്, കെ.പി.പ്രഭാകര, കെ.നാരായണൻ നായർ, പ്രകാശ് ബായാർ, എം.കെ.ഗോവിന്ദൻ, ഇ.കെ.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. വനിതാസമ്മേളനം വനിതാഫോറം സംസ്ഥാന അധ്യക്ഷ സി.ശ്രീകല ഉദ്ഘാടനംചെയ്തു. എം.എസ്.പുഷ്പലത അധ്യക്ഷയായിരുന്നു. ഡോ. പി.വി.പുഷ്പജ, പി.ശോഭ, കെ.എം.ശ്രീജ, വി.അംബിക എന്നിവർ സംസാരിച്ചു.