കാസർകോട് : ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷൻ ജില്ലാ ടൂർണമെന്റ് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എൽ.ഹമീദ് അധ്യക്ഷനായിരുന്നു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 18 ടീമുകൾ പങ്കെടുത്തു.

കെ.എം.ബല്ലാൾ, ഐവ അഷ്റഫ്, നാലപ്പാട് അഷ്റഫ്, അശോകൻ ധർമത്തടുക്ക, എ.ഷാഫി എന്നിവർ സംസാരിച്ചു.