കാഞ്ഞങ്ങാട് : ലയൺസ് ക്ലബ്ബ് സൗജന്യ പ്രമേഹരോഗ നിർണയക്യാമ്പ് നടത്തി. ലയൺസ് ചീഫ് അഡീഷണൽ കാബിനറ്റ് സെക്രട്ടറി കെ.ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രദീ പ് കീനേരി അധ്യക്ഷനായിരുന്നു. റീജണൽ ചെയർമാൻ സുരേഷ് ബാബു, ബാലകൃഷ്ണൻ നായർ, പി.വി.രാജേഷ്, എൻ.രാജേന്ദ്രൻ, ജയകൃഷ്ണൻ നായർ, ശ്യാംപ്രസാദ് എന്നിവർ സംസാരിച്ചു. ബി.എസ്.എൻ.എൽ. ഓഫീസിൽ സാനിറ്റൈസർ നൽകി. ലയൺസ് ഗ്ലോബൽ ലീഡർഷിപ്പ് ട്രെയിനിങ് കോ ഓർഡിനേറ്റർ ടൈറ്റസ് തോമസിൽനിന്ന്‌ ബി.എസ്.എൻ.എൽ. ഡിവിഷൻ എൻജിനീയർ വി.സജിത്ത് ഏറ്റുവാങ്ങി.