കയ്യൂർ : കഴിഞ്ഞ ദിവസത്തെ ശക്തമായ ഇടിമിന്നലിൽ വൈദ്യുേതാപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. മുഴക്കോം നാപ്പച്ചാൽ കൊരക്കണ്ണിയിലെ എം.വി.പൊക്കന്റെ വീട്ടിലാണ് മിന്നലിൽ കനത്ത നാശണ്ടായത്.

ടി.വി., ഫ്രിഡ്ജ് തുടങ്ങിയ വൈദ്യുേതാപകരണങ്ങളെല്ലാം കത്തിനശിച്ചു.

വൈദ്യുതിമീറ്റർ ഇളകിത്തെറിക്കുകയും വയറുകളെല്ലാം ഉരുകുകയും ചെയ്തു. ഈ സമയത്ത് വീട്ടുകാരെല്ലാം മറ്റൊരു മുറിയിലായിരുന്നു. വില്ലേജ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും വീട് സന്ദർശിച്ചു.