രാജപുരം : ജെ.സി.ഐ. ചുള്ളിക്കര, ബ്ലഡ് ഡോണേഴ്‌സ് കേരള കള്ളാർ സോൺ എന്നിവ ജില്ലാ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

മാലക്കല്ല് ലൂർദ് മാതാ പള്ളിവികാരി ഫാ. ബെന്നി കന്നുവെട്ടിയിൽ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡന്റ് കെ.കെ.സന്തോഷ് അധ്യക്ഷനായിരുന്നു. സജി മുളവിനാൽ, ഷാജി പൂവക്കുളം, സന്തോഷ് ജോസഫ്, രതീഷ് കൊട്ടോടി, മണികണ്ഠൻ എന്നിവർ സംസാരിച്ചു.