കുമ്പള : ടൗണിലെ വ്യാപാരികൾക്ക് ആശ്വാസമേകി കുമ്പള പഞ്ചായത്തിന്റെ ഹരിതകർമസേന, ശുചിത്വമിഷനിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ തുടങ്ങി. കച്ചവടസ്ഥാപനങ്ങൾ ഹരിത കർമസേനയ്ക്ക് മാസംതോറും 50 രൂപ ഇതിനായി നൽകണം. കുമ്പളയിൽ സേനാ അംഗങ്ങളായ മീനാക്ഷി, ദിവ്യ എന്നിവർക്കാണ് ഇതിന്റെ ചുമതല.