ചെറുവത്തൂർ : ഗ്രാമപ്പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണം തുടങ്ങി. പത്താംവാർഡിലെ എച്ചിക്കാട് കളർതോട് ശുചീകരണം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.രാഘവൻ ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ സി.വി.ഗിരീശൻ അധ്യക്ഷതവഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷ പി.പദ്മിനി, അംഗങ്ങളായ പി.വസന്ത, കെ.ശ്രീധരൻ, കെ.വി.ജാനകി, ടി.കെ.റഹ്‌മത്ത്, ഹരിതകർമസേന സെക്രട്ടറി എം.സുനിത, വിജയൻ കാനാ, ജെ.എസ്. കെ.നാരായണൻ, മണിയറ കുഞ്ഞിരാമൻ, എം.രഘൂത്തമൻ എന്നിവർ സംസാരിച്ചു.