കുണ്ടംകുഴി : അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒൻപതുകാരി സഹായം തേടുന്നു. കൈരളിപ്പാറയിലെ അനിലിന്റെയും സിന്ധുവിന്റെയും മകൾ നവീനമോൾ ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. മോലോത്തുങ്കാലിലെ ചേരിപ്പാടി ഗവ. എൽ.പി. സ്കൂൾ മൂന്നാംക്ലാസ് വിദ്യാർഥിനിയാണ്. കുണ്ടംകുഴിയിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ് അനിൽ.

സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ ചികിത്സാസഹായകമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ബേഡഡുക്ക പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ധന്യ, പഞ്ചായത്തംഗങ്ങളായ ടി.പി.രഘുനാഥ്, എം.തമ്പാൻ, പൊതുപ്രവർത്തകൻ രാമചന്ദ്രൻ മുതിരങ്ങാനം എന്നിവർ രക്ഷാധികാരികളായും പി.ടി.എ. അംഗം സി.വിനു വേളാഴി ചെയർമാനായും അധ്യാപകൻ എ.അനിൽകുമാർ കൺവീനറായും സി.സുനിൽ വേളാഴി ഖജാൻജിയായും പ്രവർത്തിക്കുന്നു.

കേരളാ ഗ്രാമീൺബാങ്ക് കുണ്ടംകുഴി ശാഖയിലാണ് അക്കൗണ്ട്. നമ്പർ-40630101076240.

ഐ.എഫ്.എസ്.സി-KLGB0040630. ഫോൺ: 9446682614. ഗൂഗിൾപേ ഫോൺ: 9745302120.