മഞ്ചേശ്വരം : എക്സൈസ് ചെക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെ.എസ്.ആർ.ടി.സി. ബസിൽ കടത്തുകയായിരുന്ന 8.64 ലിറ്റർ കർണാടകമദ്യം പിടികൂടി. 72 ടെട്രാ പായ്ക്കറ്റുകളാണ് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റുചെയ്തിട്ടില്ല. എക്സൈസ് ഇൻസ്പെക്ടർ ടി.ഷറഫുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ഷെയ്ക്ക് അബ്ദുൾബഷീർ, സിവിൽ എക്സൈസ് ഓഫീസർ, കെ.വി.പ്രജിത്ത് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.