കാസർകോട് : ജില്ലയിലെ ഗ്രന്ഥശാല ബാലവേദി കുട്ടികൾക്കായി ഹ്രസ്വചിത്ര നിർമാണ മത്സരം നടത്തുന്നു. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന ഗ്രന്ഥശാലകൾക്ക് യഥാക്രമം 3000 രൂപമുതൽ ആയിരം രൂപ വരെയും പ്രശസ്തിപത്രവും നൽകും.

നിർമാണത്തിൽ പങ്കാളികളായ കുട്ടികൾക്ക് പ്രത്യേകം പ്രശസ്തിപത്രവും നൽകും. നിർമാണം പൂർണമായും ബാലവേദി കുട്ടികളായിരിക്കണം. വിഷയം: പരിസ്ഥിതിസംരക്ഷണം/പ്രകൃതിപരിചയം. പരമാവധി ദൈർഘ്യം അഞ്ച് മിനിറ്റ്‌. മൊബൈൽഫോണിലോ ക്യാമറയിലോ ചിത്രീകരിക്കാം. ഹ്രസ്വചിത്രം ഗ്രന്ഥശാലയുടെ ഇ-മെയിലിൽ ആരംഭിച്ച യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് നവംബർ 14-നകം അപേക്ഷ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ നൽകണം.