ബോവിക്കാനം : കനത്ത മഴയിൽ വീട് നിലംപൊത്തിയ ഇരിയണ്ണി ബേപ്പ് പൂവാളയിലെ കമലയ്ക്ക് സി.പി.എം. ഇരിയണ്ണി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ വീട് പണിത് നൽകി. സ്നേഹവീടിന്റെ തക്കോൽ കൈമാറ്റം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. നിർവഹിച്ചു. ചെയർമാൻ ബി.കെ. നാരായണൻ അധ്യക്ഷനായി. സിജി മാത്യു, എം. മാധവൻ, പി.വി. മിനി, പി. ബാലകൃഷ്ണൻ, വൈ. ജനാർദനൻ, പി. വിനയകുമാർ, പി. രവീന്ദ്രൻ, കെ. ദാമോദരൻ, സി. നാരായണി എന്നിവർ സംസാരിച്ചു. കമലയുടെയും കുടുംബത്തിന്റെയും ദയനീയത സംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ബി.കെ. നാരായണൻ ചെയർമാനായും പി. വിനയകുമാർ കൺവീനറും വിനോദ് പൂവാള ട്രഷററുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് പണിതത്.

അംബേദ്കർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് ഇരിയണ്ണി, യുവശക്തി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് ബേപ്പ്, 1997-1998 എസ്.എസ്.എൽ.സി. ബാച്ച് ഇരിയണ്ണി, ഗ്രാന്മ സ്വയംസഹായസംഘം തലക്കോട്, ഡി.വൈ.എഫ്‌.ഐ. ഇരിയണ്ണി മേഖലാ കമ്മിറ്റി, നിർമാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ഇരിയണ്ണി മേഖലാ കമ്മിറ്റി, എൻ.എസ്.എസ്‌. യൂണിറ്റ് ജി.വി.എച്ച്.എസ്‌.എസ്‌. ഇരിയണ്ണി യൂണിറ്റ്, ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ്‌. സ്‌കൂൾ അധ്യാപകർ, പ്രവാസികൾ ഉൾപ്പെടെയുള്ളവരും വീട് നിർമ്മാണത്തിന് കൈകോർത്തു.