ബോവിക്കാനം : ബോവിക്കാനം ടൗണിലെ റോഡ് വികസനപ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നവംബർ ഒന്നിന് കേരളപ്പിറവിദിനത്തിൽ വ്യാപാരിവ്യവസായി ഏകോപനസമിതി ബോവിക്കാനം യൂണിറ്റ് കമ്മിറ്റി പ്രതിഷേധച്ചങ്ങല തീർക്കും. യോഗത്തിൽ പി.എം.എം.അബ്ദുൽറഹിമാൻ അധ്യക്ഷതവഹിച്ചു.

മഹമ്മൂദ് മുളിയാർ സ്റ്റോർ, ഹംസ ചോയിസ്, ഹരിഷ്ചന്ദ്ര, ഹാരിസ് എം.ബി.റിയാസ് ബദരിയ, മുസ്തഫ ബിസ്മില്ല, ഭാസ്കരൻ ചേടിക്കാൽ എന്നിവർ സംസാരിച്ചു.