കാഞ്ഞങ്ങാട് : ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ചക്രം ഉരുട്ടൽ സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. അച്യുതൻ തണ്ടുമ്മൽ അധ്യക്ഷനായി. പദ്മരാജൻ ഐങ്ങോത്ത്, ഇസ്മായിൽ ചിത്താരി, നിധീഷ് കടയങ്ങൻ, സതീശൻ ആവിയിൽ, റഫീഖ്, റസാഖ്, ബാലൻ മൊളേനി, മനോജ് ഉപ്പിലിക്കൈ, രാജഗോപാലൻ വാഴുന്നോറൊടി എന്നിവർ സംസാരിച്ചു.