ഹൊസ്ദുർഗ് : കോവിഡ് പ്രതിരോധത്തിൽ സജീവമായി പ്രവർത്തിക്കുന്ന എ.വി. മധു തണ്ണോട്ടിനെ ഷാർജ ഇൻകാസ് ആദരിച്ചു. കഴിഞ്ഞ ആറുമാസമായി തുടർച്ചയായ ദിവസങ്ങളിൽ ഷാർജ നാഷണൽ കോവിഡ് സ്‌ക്രീനിങ് സെന്ററിൽ വൊളന്റിയർ സേവനമനുഷ്ഠിക്കുന്ന മധു ഇതിനകം 500 മണിക്കൂറിലധികം സമയം വൊളന്റിയറായി പ്രവർത്തിച്ചു. ഇതിന് പുറമെ ഷാർജ സോഷ്യൽ സർവീസ് വകുപ്പിനു കീഴിൽ സന്നദ്ധസേവനങ്ങൾ ചെയ്യുന്നുണ്ട്. ഷാർജ ഇൻകാസ് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് ഡോ. ഇ.പി. ജോൺസൺ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. ചടങ്ങിൽ ഷാർജ ഇൻകാസ് ട്രഷറർ മാത്യു ജോൺ, സാം വർഗീസ്, സലാം കളനാട്, ഡോ. രാജൻ വർഗീസ്, ഖാലിദ് തൊയക്കാവ്, അജിത് കുമാർ, നവാസ് തേക്കട, അഡ്വ. സന്തോഷ് നായർ, സി.പി. സക്കീർ ഹുസൈൻ, ഷിജി അന്ന ജോസഫ്, എബ്രഹാം ചാക്കോ ഷാന്റി തോമസ്, ഷഹീൻ കാഞ്ഞിരോളി, ഷാനിഫ്, ഷാജി ജോൺ, മുസ്തഫ കുറ്റിക്കോൽ എന്നിവർ സംസാരിച്ചു.