കാസർകോട് : കോവിഡ് ബോധവത്കരണത്തിന് ജില്ലാ ഐ.ഇ.സി. കോവിഡ് കോ ഓർഡിനേഷൻ കമ്മിറ്റി തിങ്കളാഴ്ച രാവിലെ 11-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ശില്പശാല സംഘടിപ്പിക്കും. കോവിഡ് പ്രതിരോധത്തിൽ ജില്ല കൈവരിച്ച നേട്ടങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും അതിതീവ്രവ്യാപനശേഷിയുള്ള ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിനെ ജാഗ്രതയോടെ പ്രതിരോധിക്കുന്നതിനും ജനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനാണ് ശില്പശാല നടത്തുന്നത്. കളക്ടർ ഡോ. ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്യും.