തൃക്കരിപ്പൂർ : ഇളമ്പച്ചി വിറ്റാക്കുളത്ത് തെങ്ങ് വീണ് വൈദ്യുതത്തൂണുകൾ തകർന്നു. വി.വി. കാർത്യായനിയുടെ വീടിന് ഭാഗികമായി കേടുപറ്റി. മൂന്ന് തൂണുകൾ പൂർണമായും തകർന്നു. വൈദ്യുതകമ്പികൾ പൊട്ടിവീണു. അപകടം നടക്കുമ്പോൾ വൈദ്യുതി ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ശനിയാഴ്ച വൈകീട്ടോടെയാണ് തൂണുകൾ മാറ്റിസ്ഥാപിച്ചത്. നടക്കാവ് മൈത്താണിയിൽ പരങ്ങേൻ സദാനന്ദന്റെ വാഴകൾ മരം വീണ് നശിച്ചു. ഇളമ്പച്ചി വിറ്റാക്കുളത്ത് തെങ്ങ് വീണ് വൈദ്യുതത്തൂൺ തകർന്ന നിലയിൽ